ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവം
ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവം
സിന്ധു എന്ന വാക്കില്‍നിന്നാണ് ഹിന്ദു എന്ന വാക്കുണ്ടായതെന്നു കരുതപ്പെടുന്നു. സിന്ധു നദീ തടത്തിലാണ് ഭാരതീയ സംസ്കാരം ഉടലെടുത്തത്. അതുകൊണ്ട് ഭാരത ജനതയെ വിദേശികള്‍ പ്രത്യേകിച്ചും പേര്‍ഷ്യക്കാര്‍ സിന്ധുക്കള്‍ എന്ന് വിളിച്ചിരുന്നു. പക്ഷെ, പേര്‍ഷ്യന്‍ ഭാഷയില്‍ സ എന്ന അക്ഷരത്തിനു പകരം ഹ എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്. തമിഴില്‍ ഴ എന്ന അക്ഷരം ഇപ്പോള്‍ അധികം ഉപയോഗിക്കാത്തതിനാല്‍ അതിനു പകരമായി ള എന്ന് ഉപയോഗിക്കുന്നത് പോലെയുള്ള ഒരു കാര്യമാണിത്. പഴം, കുഴി, വാഴ തുടങ്ങിയ വാക്കുകള്‍ തമിഴില്‍ പളം, കുളി, വാള എന്നൊക്കെ ആകുമല്ലോ. അങ്ങനെ പേര്‍ഷ്യക്കാര്‍ സിന്ധു നദീ തടത്തില്‍ ജീവിച്ചവരെ സിന്ധുക്കള്‍ എന്ന അര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ എന്ന് വിളിച്ചു. അവരുടെ മതത്തെ ഹിന്ദു മതമെന്നും ദേശത്തെ ഹിന്ദു ദേശമെന്നും വിളിച്ചു. ഹിന്ദു എന്ന വാക്ക് ഇങ്ങനെ ഉണ്ടായതാണ്.
ഹിന്ദു മതത്തിന്റെ ഉത്ഭവം
ആളുകളുടെ എണ്ണം വെച്ച് പറഞ്ഞാൽ ലോകത്തെ പ്രധാന മതങ്ങളില്‍ ഒന്നാണ് ഹിന്ദു മതം. എങ്കിലും ഇതര മതങ്ങൾക്കുള്ളതു പോലെ ഒരു സ്ഥാപകനോ തലവനോ ഹിന്ദു മതത്തിനില്ല. ഇതു തത്വങ്ങളിൽ അധിഷ്ടിതമാണു. ഇതര മതങ്ങളെ പോലെ ഹിന്ദുമതം ഏതെങ്കിലും ഒരു ദിവസം സ്ഥാപിക്കപ്പെട്ടതുമല്ല. ഇന്ത്യയില്‍ ആയിരക്കണക്കിന് വര്ഷം കൊണ്ട് ഉടലെടുത്ത മത സങ്കല്പ്പങ്ങളുടെയും ആചാരനുഷ്ടാനങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും ആകെത്തുകെയാണ് ഹിന്ദു മതം. ഇക്കാരണത്താല്‍ ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം, പ്രാകൃത മതസങ്കല്‍പ്പങ്ങള്‍ എന്നിവ കൂടാതെ നിരീശ്വര വാദം വരെ ഹിന്ദു മതത്തിന്റെ ഭാഗമായി. ബഹുദൈവ വിശ്വാസത്തിനായിരുന്നു ഹിന്ദു മതത്തില്‍ മുഖ്യ സ്ഥാനമെങ്കിലും മറ്റു വിശ്വാസക്കാരെ തള്ളിക്കളന്ജിരുന്നില്ല. അതുകൊണ്ട് ഹിന്ദുമതത്തില്‍ തികഞ്ഞ വിഗ്രഹാരാധന മുതല്‍ കടുത്ത വിഗ്രഹവിരോധം വരെ നിലനില്‍ക്കുന്നു.
അതിഭീമമായ ഒരു ആൽ മരം പോലെയാണ് ഹിന്ദുമതം. അതില്‍ നിരവധി ശാഖകളും വേരുകളും ഉണ്ട്. എല്ലാം സജീവമാണ്. എല്ലാം ഒരു വൃക്ഷത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്വതന്ത്രമായും നിലനില്‍ക്കാന്‍ കഴിയും.
ഇപ്രകാരം നോക്കുമ്പോള്‍ ആത്യന്തിക സതയോടു കൂറുള്ളതും അനേക വിശ്വാസാചാരങ്ങള്‍ കൂടിക്കലര്ന്നതുമായ ഒരു മത സംയുക്തമാണ് ഇന്നത്തെ ഹിന്ദുമതമെന്നു പറയാം. ഈ ആത്യന്തിക സത്യത്തെക്കുറിച്ചുള്ള വിശ്വാസം, അതിന്റെ സാക്ഷാല്‍ക്കാരത്തിനായി തിരഞ്ഞെടുക്കുന്ന വഴികള്‍ തുടങ്ങിയവ വ്യത്യസ്തങ്ങളാണ്. അതിനനുസരിച്ച് മതവിഭാഗങ്ങള്‍ ഉടലെടുക്കുന്നു. എന്നാല്‍, വിവിധങ്ങളായ ഈ വിഭാഗങ്ങളെല്ലാം ഹിന്ദു മതത്തിന്റെ ഭാഗമാണ് താനും. ഇക്കാരണത്താലാണ് ഇന്ത്യയില്‍ ഉത്ഭവിച്ച എല്ലാ മതങ്ങളും ഹിന്ദുമതത്തിന്റെ ഭാഗമായി ഭൂരിപക്ഷം ഹിന്ദുക്കളും കാണുന്നത്. അങ്ങനെ ബുദ്ധമതവും ജൈനമതവും സിക്ക് മതവും എല്ലാം ഹിന്ദു മതത്തിന്റെ ഭാഗമാകുന്നു. എന്തിനേറെ, അടുത്ത കാലത്തുണ്ടായ ചില വിചിത്ര മതപ്രസ്ഥാനങ്ങള്‍ പോലും ഹിന്ദുമതത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു.
ഇക്കാരണത്താല്‍ ഹിന്ദുമതത്തെ കുറിച്ച് പറയുമ്പോള്‍ ഈ വസ്തുതകളൊക്കെ മനസ്സില്‍ വെക്കേണ്ടതാണ്. എങ്കിലും ഈ വിധത്തില്‍ നിരവധി വിശ്വാസാചാരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ വേദന്തമാണ് ഹിന്ദുമതത്തിന്റെ പരമപ്രധാനമായ തത്വശാസ്ത്രം. സത്യത്തില്‍ വേദന്തമാണ് ഹിന്ദു മതത്തിലുള്ള വിവിധ വിശ്വാസചാരങ്ങളെ കൂട്ടി ബന്ധിപ്പിക്കുന്ന ഘടകം.
ഹൈന്ദവ ധർമ്മം

ഹൈന്ദവ ധര്മ്മത്തിലാണ് ഹിന്ദുമതം നിലനില്‍ക്കുന്നത്. ഈ തത്വശാസ്ത്രം ഇതര മതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. നാനാത്വത്തില്‍ ഏകത്വം സാധ്യമാക്കിയ ഈ സിദ്ധാന്തത്തെ കുറിച്ചു നന്നായി പഠിക്കാതെ ഹിന്ദുമതത്തെ മനസിലാക്കാന്‍ സാധ്യമല്ല. വളരെ കാലത്തെ നിരന്തരമായ പരിണാമത്തെ തുടര്‍ന്നാണ് ഇന്നത്തെ ഹിന്ദുമതം നിലവില്‍ വന്നത്. അതുകൊണ്ട് ഈ തത്വശാസ്ത്രങ്ങള്‍ക്ക് ഒരു സ്ഥാപകനില്ല. ധര്മ്മമെന്നത് ഒരു മനുഷ്യനില്‍ ഉണ്ടാകേണ്ട ഗുണങ്ങളുടെ ആകെ തുകെയാണ് എന്നാണു ഹൈന്ദവ സങ്കല്‍പം. എല്ലാവരില്‍ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കെണ്ടതുണ്ട്. ചിലരില്‍ നിന്നും വിശേഷവിധിയായി ചിലതൊക്കെ പ്രതീക്ഷിക്കുകയും ചെയ്യാം. രണ്ടാമത്തെ ഗണത്തില്‍ ഉള്‍പ്പെട്ടവ ഒരു വ്യക്തിയുടെ ജാതി, മതം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങി പലതിനെയും ആശ്രയിച്ചിരിക്കുന്നു.
ഹൈന്ദവ മതഗ്രന്ഥങ്ങൾ
ഹൈന്ദവ മതഗ്രന്ഥങ്ങളെക്കുറിചുള്ള പഠനം ഒരു കടിനാധ്വാനമാണ്. ക്രിസ്തു മാര്‍ഗം, ഇസ്ലാം മതം, തുടങ്ങിയവ ബൈബിള്‍, ഖുറാന്‍ തുടങ്ങിയ ഓരോ പുസ്തകങ്ങളെ ആശ്രയിച്ചിരിക്കുന്നത് പോലെ ഹിന്ദു മതത്തിനു സര്‍വ്വ സമ്മതമായ ഒരു പുസ്തകമില്ല. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഭഗവത്ഗീത തുടങ്ങി നിരവധി പുസ്തകങ്ങളില്‍ ആശ്രയിച്ചാണ് ഹിന്ദുമത വിശ്വാസം നിലനില്‍ക്കുന്നത്. ഇവയില്‍ ചിലത് ചില ഹിന്ദുക്കള്‍ സ്വീകരിക്കുകയില്ല. ഉദാഹരണത്തിന്, ഋഗ്വേദം മാത്രം സ്വീകരിക്കുന്നവരുണ്ട്. അഥര്‍വം ഒഴിച്ചുള്ള വേദങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട് . മറ്റു ചിലര്‍ക്ക് നാലുവേദങ്ങളുടെ സംഹിത മാത്രമാണ് സ്വീകാര്യം. ഉപനിഷത്തുക്കള്‍ ഉള്പ്പെടയുള്ളവ സ്വീകരിക്കുന്ന ചിലര്‍ക്ക് പുരാണങ്ങളില്‍ വിശ്വാസമില്ല. ഭഗവത്ഗീത സ്വീകരിക്കുമെങ്കിലും അതുള്‍ക്കൊള്ളുന്ന മഹാഭാരതത്തെ ത്യജിക്കുന്നവരുണ്ട്. അങ്ങനെ എത്ര തരക്കാര്‍. എങ്കിലും ഇതൊക്കെ ഹിന്ദുമത പുസ്തകങ്ങള്‍ ആയിട്ടാണ് കണക്കാക്കി വരുന്നത്. ഹിന്ദു മതത്തെക്കുറിച്ച് പഠിക്കുന്നവര്‍ ഈ വസ്തുതകളൊക്കെ മനസ്സില്‍ കരുതെണ്ടാതാണ്.
ഹൈന്ദവ ഗ്രന്ഥങ്ങൾ ശ്രുതി, യുക്തി, അനുഭവം എന്നിവയില്‍ നിന്നും ഉണ്ടായതാണെന്ന് അവകാശപ്പെടുന്നു. കേൾക്കുന്നതാണ് ശ്രുതി. അന്തരാത്മാവില്‍ കേള്‍ക്കുന്നതും ശ്രുതി തന്നെ. പണ്ട് വേദങ്ങള്‍ എഴുതപ്പെട്ടിരുന്നില്ല. വേദം പഠിക്കുവാൻ ആഗ്രഹിക്കുന്നവര്‍ അത് മറ്റു ആളുകളിൽ നിന്നും കേട്ട് പഠിക്കേണ്ടിയിരുന്നു. അതുകൊണ്ട് വേദങ്ങളെ പൊതുവേ ശ്രുതി എന്ന് വിളിക്കുന്നു. യുക്തി ചിന്തയിലൂടെ തെളിയിക്കപ്പെട്ടത് യുക്തി എന്നാ ഗാനത്തില്‍ പെടുന്നു. സ്വന്ത അനുഭവത്തിലൂടെ ബോധ്യമായവ അനുഭവം ആണ്. ഈ യോഗ്യതകള്‍ ഉപയോഗിച്ചാണ് ഹൈന്ദവർ ഗുണദോഷ വിചാരം നടത്തുന്നത്.
ഹൈന്ദവർ വേദങ്ങളാണ് അടിസ്ഥാന ഗ്രന്ഥങ്ങളായി പരിഗണിക്കുന്നത്. ഓരോ വേദത്തിന്റെയും സംഹിതയ്ക്ക് ശേഷം ബ്രാഹ്മണങ്ങള്‍ വരുന്നു. വേദത്തിന്റെ ഭാഷ്യമാണിത്. അതിനു ശേഷം ആരണ്യകങ്ങള്‍ വരുന്നു. ആരണ്യ ത്തില്‍, അതായത്, വനത്തില്‍ ഇരുന്നു ചൊല്ലുന്ന മന്ത്രങ്ങളാണിവയിലുള്ളത്. അവസാനമായി ഉപനിഷത്തുക്കളാണ്. ഇങ്ങനെ വേദത്തിന്റെ അന്ത്യത്തില്‍ വരുന്നതുകൊണ്ട് ഇവയെ വേദാന്തം എന്നും വിളിക്കാറുണ്ട്.
ഇവ കൂടാതെ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ തുടങ്ങി പല ഗ്രന്ഥങ്ങളും ഹൈന്ദവര്‍ സ്വീകരിക്കുന്നു. അവയെപ്പറ്റി ഒരു ഏകദേശ രൂപം കിട്ടുവാന്‍ താഴെ കൊടുക്കുന്ന പട്ടിക സഹായകമാകും.
1 . 4 വേദങ്ങൾ, അവയുടെ ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ

2 . ഉപനിഷത്തുകൾ - ഇവ എത്രയുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കില്ല. നൂറ്റിയെട്ടില്‍ കുറയില്ല എന്ന് മാത്രം പറയാം.
3 . സ്മൃതികൾ
4 . ഇതിഹാസങ്ങൾ- രാമായണവും മഹാഭാരതവും
3 . സ്മൃതികൾ
4 . ഇതിഹാസങ്ങൾ- രാമായണവും മഹാഭാരതവും
5 . പുരാണങ്ങൾ- 18
6 . ഉപപുരാണങ്ങൾ- 18
7 . ഭഗവത് ഗീത - ഇത് മഹാഭാരതത്തിന്റെ ഭാഗമാണ്
8 . സ്തോത്രങ്ങൾ, സുഭാഷിതങ്ങൾ, ദർശനങ്ങൾ, തുടങ്ങി നിരവധി പുസ്തകങ്ങൾ വേറെയുമുണ്ട്. ഇവയിലെല്ലാം കൂടി മനുഷ്യ ജഞാനത്തിന്റെ എല്ലാ മേഖലകളും ഭാരതീയ കാഴ്ചപ്പാടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

വേദങ്ങൾ: ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വേദങ്ങള്‍ക്കാണ് . വിദ് എന്നാ ധാതുവില്‍ നിന്നാണ് വേദം എന്ന വാക്ക് ഉണ്ടായത്. അറിയുക എന്നാണ് ഈ വാക്കിനു അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ അറിവിന്റെ ഗ്രന്ഥം എന്നാണ് വേദം എന്ന വാക്കിനു അര്‍ത്ഥം.
വേദങ്ങള്‍ അപൌരുഷേയങ്ങളാണ് എന്നാണ് ഹൈന്ദവ വിശ്വാസം. എങ്കിലും അവയിലെ ഓരോ സൂക്തവും ഏതു മഹര്‍ഷി എഴുതി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് താനും. മഹര്‍ഷിമാര്‍ വെളിപ്പാടിലൂടെ ഇവ പ്രാപിച്ചു എന്നാണു ഹൈന്ദവ വിശ്വാസം. എന്നിട്ട് ഇവ ശിഷ്യന്മാര്‍ക്ക് ചൊല്ലിക്കൊടുത്തു. ശിഷ്യര്‍ അത് മറ്റുള്ളവരെ പഠിപ്പിച്ചു.
വേദങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും രണ്ടു അര്‍ത്ഥത്തിലാണ്. ആര്യ ഗ്രന്ഥങ്ങല്‍ക്കെല്ലാം കൂടി വേദങ്ങള്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വേദങ്ങളെ മാത്രം കുറിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു. ഇതില്‍ ഏതു അര്‍ത്ഥമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സന്ദര്‍ഭം പരിശോധിക്കേണ്ടതാണ്.
വേദങ്ങളുടെ ആദ്യ ഭാഗങ്ങള്‍ ഏകദേശം 3000 വര്ഷം മുന്പ് എഴുതുവാന്‍ തുടങ്ങി എന്നാണു കരുതപ്പെടുന്നതു. വേദങ്ങളെ നാലായി പകുത്തതു വേദവ്യാസനാണെന്നു ഒരു വിശ്വാസമുണ്ട്. ഋക്, യജുസ്, സാമം, അഥർവം എന്നിവയാണു 4 വേദങ്ങൾ. എന്നാൽ അഥർവ്വ വേദത്തെ അംഗീകരിക്കാത്തവർ വേദങ്ങളെ ത്രയീ എന്നാണു വിളിക്കുന്നത്.
ഓരോ വേദത്തെയും മൂന്നായി തിരിച്ചിരിക്കുന്നു. കർമ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്നിവയാണതു.
പരംപൊരുളിനെ പ്രീതിപ്പെടുത്താൻ ആവശ്യമായ കർമ്മങ്ങളാണു കർമ്മകാണ്ഡത്തിലുള്ളതു. ഉപാസനാ കാണ്ഡത്തിൽ ആരധനാ, ധ്യാനം തുടങ്ങിയവയാണുള്ളത്. ജ്ഞാനകാണ്ഡത്തിൽ മനുഷ്യാത്മാവ്, ലോകം, മോക്ഷം തുടങ്ങിയ വിഷയങ്ങളാണുള്ളത്. എല്ലാ വേദങ്ങൾക്കുംസംഹിത, ബ്രഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നീ ഭാഗങ്ങളുണ്ടെന്നു പറഞ്ഞുകഴിഞ്ഞല്ലോ.
ഋഗ്വേദം: ഋക് എന്ന വാക്കിന് സ്തുതി എന്നാണ് അർത്ഥം. ഋഗ്വേദത്തിൽ പത്തു മണ്ഡലങ്ങളുണ്ട്. ആകെ സൂക്തങ്ങളുടെ എണ്ണം ൧൦൨൮ ആണ്. ഋഗ്വേദകാലത്തെ പ്രധാന ദേവതകൾ ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ, വായു, സരസ്വതി, പ്രജാപതി, മരുത്തുക്കൾ, വിശ്വകർമ്മാവ്,സവിതാവ്, രുദ്രൻ, പുഷാവ്, അദിതി, ഉഷസ്, വസുക്കൾ തുടങ്ങിയവരായിരുന്നു. വേദത്തിൽ ഒരു ദൈവമേയുള്ളൂ എന്നും അതു പ്രജാപതിയാണെന്നും ചിന്തിക്കുന്നവരുണ്ട് അതു ശരിയല്ല. ഋഗ്വേദം ആരംഭിക്കുന്നതു തന്നെ അഗ്നി ദേവനെ സ്തുതിച്ചു കൊണ്ടാണ്. ഏറ്റവും പ്രധാന ദേവൻ ഇന്ദ്രനാണ്. അഗ്നി, വരുണൻ തുടങ്ങിയവർക്കും പ്രാധാന്യമുണ്ട്. വളരെ കുറച്ചു സൂക്തങ്ങളിൽ മാത്രം പ്രതിപാദിക്കുന്ന ഒരു ദേവനാണ് പ്രജാപതിവേദങ്ങള് എന്ന് പറയുന്നത് പ്രധാനമായും രണ്ടു അര്‍ത്ഥത്തിലാണ്. ആര്യ ഗ്രന്ഥങ്ങല്‍ക്കെല്ലാം കൂടി വേദങ്ങള്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വേദങ്ങളെ മാത്രം കുറിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു. ഇതില്‍ ഏതു അര്‍ത്ഥമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സന്ദര്‍ഭം പരിശോധിക്കേണ്ടതാണ്.
വേദങ്ങളുടെ ആദ്യ ഭാഗങ്ങള്‍ ഏകദേശം 3000 വര്ഷം മുന്പ് എഴുതുവാന്‍ തുടങ്ങി എന്നാണു കരുതപ്പെടുന്നതു. വേദങ്ങളെ നാലായി പകുത്തതു വേദവ്യാസനാണെന്നു ഒരു വിശ്വാസമുണ്ട്. ഋക്, യജുസ്, സാമം, അഥർവം എന്നിവയാണു 4 വേദങ്ങൾ. എന്നാൽ അഥർവ്വ വേദത്തെ അംഗീകരിക്കാത്തവർ വേദങ്ങളെ ത്രയീ എന്നാണു വിളിക്കുന്നത്.
ഓരോ വേദത്തെയും മൂന്നായി തിരിച്ചിരിക്കുന്നു. കർമ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്നിവയാണതു.
പരംപൊരുളിനെ പ്രീതിപ്പെടുത്താൻ ആവശ്യമായ കർമ്മങ്ങളാണു കർമ്മകാണ്ഡത്തിലുള്ളതു. ഉപാസനാ കാണ്ഡത്തിൽ ആരധനാ, ധ്യാനം തുടങ്ങിയവയാണുള്ളത്. ജ്ഞാനകാണ്ഡത്തിൽ മനുഷ്യാത്മാവ്, ലോകം, മോക്ഷം തുടങ്ങിയ വിഷയങ്ങളാണുള്ളത്. എല്ലാ വേദങ്ങൾക്കുംസംഹിത, ബ്രഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നീ ഭാഗങ്ങളുണ്ടെന്നു പറഞ്ഞുകഴിഞ്ഞല്ലോ.
Basically എല്ലാ മതവിശ്വാസികളും ഒന്നും തന്നെ.... Christianity സ്ഥാപിച്ചത് ക്രിസ്തുവല്ല... judisam സ്ഥാപിച്ചത് മോഷയുമല്ല... ക്രിസ്തുവിനെ പിന്തുടരുന്നതിനാൽ അവർ ക്രിസ്ത്യാനികൾ എന്നാവുന്നു... ജൂദ പ്രവിശ്യയിൽ താമസിച്ചവർ ജൂതന്മാരും ആവുന്നു.. ഹിന്ദ് (സിന്ധ്) ഭൂമിയിൽ താമസിച്ചവർ ഹിന്ദുക്കൾ ആയത് പോലെ.. ഇതൊക്കെ സ്ഥാപിച്ചത് പിൽകാലത്ത് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യൻ മാത്രമാണ്... അതുപോലെ ഇസ്ലാം മുഹമ്മദ് സ്ഥാപിച്ചതല്ല.. അത് എന്നോ ഉണ്ട്... മനുഷ്യന്റെ വരവിന് മുന്നേയുള്ള ജിന്നുകളും മലക്കുകളും എല്ലാം ഇസ്ലാം വിശ്വാസികളാണ്... ജിന്നുകൾക്ക് മനുഷ്യരെ പോലെ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഉള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്... എന്നാൽ മലക്കുകൾ അഥവാ മാലാഖമാർ ഇസ്ലാം തന്നെ... ഇസ്ലാം എന്നാൽ എല്ലാം ദൈവത്തിലേക്ക് സമർപ്പിക്കുന്നു എന്നാണ്... സനാതന ധർമ്മം എന്നതിന് പെട്ടന്നൊരു വിശദീകരണം നൽകാൻ ബുദ്ധിമുട്ട് ആണേലും സംഭവം വിരൽ ചൂണ്ടുന്നത് ഇസ്ലാം എന്നതിലേക്ക് തന്നെ... ആശയം ഒന്നാണ് ഭാഷ മാറുന്നു എന്നുമാത്രം... ഇസ്ലാമിൽ വിശ്വാസിക്കുന്നവനെ മുസ്‌ലിം എന്നു വിളിക്കുന്നു.. ഇതൊരു സ്ഥാപകന്റെ പേരോ സ്ഥലത്തിന്റെ പേരോ അല്ല... ഇസ്‌ലാമിന്റെ ഭാഗം തന്നെയാണ് ക്രിസ്ത്യാനിറ്റിയും ജൂതിസവും.. inter connected ആണ്... ജൂതിസം ഇസ്രായേൽ കേന്ദ്രീകരിച്ച് നിൽക്കുന്നു... ഇസ്രായേൽ ഭാഗത്തേക്ക് വന്ന ഇസ്ലാമെന്ന് വേണമെങ്കിൽ പറയാം... അതുപോലെ തന്നെ ഹിന്ദ് ദേശത്തേക്ക് വന്ന ഇസ്ലാം എന്നും സനാതന ധർമ്മത്തെ പറയാം... ഖുർആൻ പറയുന്നു.. മുഹമ്മദിന് മുൻപ് ഓരോ സമൂഹത്തിലേക്കുമായി 124000 ത്തിലധികം പ്രവാചകന്മാർ /ദൈവധൂതന്മാർ (may be സംസ്‌കൃതത്തിൽ ഋഷിമാർ എന്നായേക്കാം.. ) അയക്കപ്പെട്ടിട്ടുണ്ട് എന്ന്... തീർച്ചയായും ഒരുപാട് മതങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന നമ്മുടെ രാജ്യത്തേക്ക് തീർച്ചയായും പ്രവാചകന്മാർ വന്നിട്ടുണ്ടാവണം... ഒരു സമൂഹവും പ്രവാചകൻ അല്ലെങ്കിൽ ഒരു താക്കീതുകാരൻ ഇല്ലാതെ കടന്ന് പോയിട്ടില്ല എന്നും ഖുർആൻ പറയുന്നു... ഈ തകീതുകരിൽ അവസാന കണ്ണിമാത്രം ആണ് മുഹമ്മദ്... അല്ലാതെ ഒരു പ്രേത്യേകതയുമില്ല... ഓരോ പ്രവാചകനും അവർ അയപ്പെട്ട സ്ഥലത്തേക്ക് ആവശ്യമായ നിയമങ്ങൾ അടങ്ങുന്ന ഗ്രന്തങ്ങളും നല്കപ്പെട്ടിട്ടുണ്ട്... അത് ഓരോ ജനത്തിനും അവരുടെ സാഹചര്യവും അവടുള്ള സംഭവ വികസങ്ങളും ഭൂപ്രതിക്കും ഭാഷയ്ക്കും അനുസരിച്ച് മാറും.. പക്ഷെ അടിസ്ഥാന ആശയം ഒന്നുതന്നെ ആയിരിക്കും... പക്ഷെ മുഹമ്മദും ഖുർആനും വന്നത് ലോക ജനതക്ക് വേണ്ടിയാണ്...
ReplyDeleteവേദങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സത്യത്തിന്റ രീതിയിൽ നിങ്ങൾ ദയാവായി സഹായിക്കു....