ഹൈന്ദവഗ്രന്ഥങ്ങൾ


ഹൈന്ദവഗ്രന്ഥങ്ങൾ

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. വേദങ്ങൾ നാലെണ്ണമുണ്ട്; ഋഗ്വേദം, യജുർ‌വേദം, സാമവേദം,അഥർ‌വവേദം എന്നിവയാണ് അവ. ക്രി.മു. 1500 മുതൽ 500 വരെയുള്ള കാലയളവിലാണ്.

വേദകാലഘട്ടം
വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്
വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണംഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു .

പശ്ചാത്തലം
ഇന്തോ ആര്യന്മാരുടെ മദ്ധ്യേഷ്യയിൽ നിന്നും ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതുംഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും. വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൽ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും

വേദശാഖകൾ
നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.
വേദങ്ങൾ നാലെണ്ണമുണ്ട്; ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട്സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല.

വേദമന്ത്രങ്ങൾ
വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്.  ഓരോ വേദമന്ത്രത്തിനുംഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.

നാല് വേദങ്ങൾ - ഋഗ്വേദം,യജുർ‌വേദം, സാമവേദം, അഥർ‌വവേദം
ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.
വേദ ഭാഗങ്ങൾ - സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്
ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു.

വേദാംഗങ്ങൾ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
ഉപവേദങ്ങൾ - ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം

ഹൈന്ദവഗ്രന്ഥങ്ങൾ
വർഗീകരണം
ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.
ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത്.
സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.

വേദങ്ങൾ
ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. ക്രി.മു. 2500-1000 ങ്ങളിൽ പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനൻ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താൽ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെടുന്നു.
നാലായിരം വർഷങ്ങൾക്കു ശേഷം ഇന്നും വേദങ്ങൾ അതേപടി നിലനിൽക്കുന്നു. വേദമന്ത്രങ്ങൾ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാർഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു.
വേദങ്ങൾ നാലുണ്ട്. ഋഗ്വേദം, യജുർവേദം, സാമവേദം, ഏവം അഥർവവേദം.
ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
യജുർവേദം യജ്ഞങ്ങളുടെ നിർവഹണത്തിനുള്ള നിർദേശങ്ങളാണ്.
സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തിൽനിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തിൽ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
അഥർവവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങൾക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങൾ അടങ്ങിയതാണ്.

വേദവിഭാഗങ്ങൾ
നാലുവേദങ്ങൾക്കും നാലുവിഭാഗങ്ങൾ വീതം ഉണ്ട്.
മന്ത്രങ്ങളുടെ സംഹിത (संहिता); വേദം എന്ന് വെറുതെപറഞ്ഞാൽ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.
ബ്രാഹ്മണങ്ങൾ - വേദസംഹിതകളുടെ നിയമങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുന്നു.
ആരണ്യകങ്ങൾ (आरण्यक) - ബ്രാഹ്മണങ്ങളുടെ അവസാനഭാഗം
ഉപനിഷദ് (उपनिषद्), വേദാന്തദർശനങ്ങൾ


1. അഗ്നിപുരാണം
2. അഥർവവേദം
3. അദ്ധ്യാത്മരാമായണം
4. ആഗമം
5. ആരണ്യകം (आरण्यक)
6. ഇതിഹാസം
7. ഈശോവാസ്യോപനിഷത്ത്
8. ഉപനിഷദ് (उपनिषद्)
9. ഋഗ്വേദം (ऋग्वेद)
10. ഐതരേയ ഉപനിഷദ്
11. കഠോപനിഷത്ത്
12. കമ്പരാമായണം (கம்ப இராமாயணம்)
13. കല്പശാസ്ത്രം
14. കൂർമ്മപുരാണം
15. കേനോപനിഷത്ത്
16. ഗരുഢപുരാണം
17. ഗീത गीता
18. ഘെരംഡസംഹിത (धेरंड संहिता)
19. ഛന്ദസ് (छंदः)
20. ഛാന്ദ്യോക്യോപനിഷത്ത്
21. ജ്യോതിഷം
22. ജാതകകഥകൾ (जातक)
23. തന്ത്രം (तंत्र)
24. തിരുക്കുറൾ
25. തേവാരം
26. തൈത്തരീയോപനിഷത്ത്
27. ദിവ്യപ്രബന്ധം
28. ദേവീഭാഗവതം
29. ദേവീമാഹാത്യം / ദുർഗ്ഗാസപ്തശതി
30. ധർമ്മശാസ്ത്രം
31. നാരദേയപുരാണം
32. നിരുക്തം
33. പത്മപുരാണം
34. പ്രശ്നോപനിഷത്ത്
35. പുരാണം (पुराण)
36. ബ്രഹ്മപുരാണം
37. ബ്രഹ്മവൈവർത്തക പുരാണം
38. ബ്രഹ്മസൂത്രം
39. ബ്രഹ്മാണ്ഡപുരാണം
40. ബൃഹദാരണ്യകോപനിഷത്ത്
41. ഭഗവദ് ഗീത (भगवद् गीता)
42. ഭവിഷ്യപുരാണം
43. ഭാഗവതപുരാണം
44. മത്സ്യപുരാണം
45. മനുസംഹിത
46. മനുസ്മൃതി (मनुस्मृति)
47. മഹാഭാരതം (महाभारत)
48. മാണ്ഡൂക്യോപനിഷത്ത്
49. മാർകണ്ഡേയപുരാണം
50. മുണ്ഡകോപനിഷത്ത്
51. യജുർവേദം
52. യോഗവസിഷ്ട
53. യോഗസൂത്രം
54. രാമചരിതമാനസം
55. രാമായണം (रामायण)
56. ലിംഗപുരാണം
57. വ്യാകരണം
58. വരാഹപുരാണം
59. വാമനപുരാണം
60. വായുപുരാണം
61. വിജ്ഞാന ഭൈരവ തന്ത്രം
62. വിഷ്ണുപുരാണം
63. വേദം (वेद)
64. വൈശേഷികദർശനം
65. ശ്രുതി (श्रुति)
66. ശ്വേതാശ്വതാരോപനിഷത്ത്
67. ശിക്ഷ
68. ശിവപുരാണം
69. ശിവസംഹിത
70. സംഹിത
71. സ്കന്ദപുരാണം
72. സ്മൃതി
73. സ്വരയോഗം
74. സാംഖ്യദർശനം
75. സഹസ്രനാമം
76. സാമവേദം
77. സൂത്രം (सूत्र)
78. ഹഠയോഗപ്രദീപിക


ഉപനിഷത്തുക്കളുടെ ഉപലബ്ദിയെപ്പറ്റി കാര്യമായി ചിന്തിച്ചത്‌ സാധലേ എന്നറിയപ്പെടുന്ന ഗജാനനൻ ശംഭു സാധലേ ആണ്‌. "ഉപനിഷദ്‌ വാക്യമഹാകോശം" എന്ന ഗ്രന്ഥരചനക്കായി അദ്ദേഹം കിട്ടാവുന്ന ഉപനിഷത്തുക്കളെല്ലാം സമാഹരിച്ചു. അച്ചടിച്ചവയും പ്രകാശിപ്പിച്ചിട്ടില്ലാത്തതുമായ 239 ഉപനിഷത്തുക്കൾ അദ്ദേഹം കണ്ടെത്തി. ഇതിൽ പലതും അപൂർണ്ണമാണെങ്കിലും നിലവിലുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലെയെല്ലാം വാക്യങ്ങൾ അകാരാധിക്രമത്തിൽ അടുക്കി പ്രതിപാദിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. വാക്യമഹാകോശത്തിന്റെ ആദ്യഭാഗത്തിൽ 223 എണ്ണവും രണ്ടാമത്തേതിൽ 16 എണ്ണവുമാണ്‌ ചേർത്തിരിക്കുന്നത്‌. 239 ഉപനിഷത്തുകൾ അകാരാദിക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.


1. അക്ഷമാലോപനിഷത്‌
2. അക്ഷ്യുപനിഷത്‌
3. അഥർവശിര ഉപനിഷത്‌
4. അഥർവശിഖോപനിഷത്‌
5. അദ്വയതാരകോപനിഷത്‌
6. അദ്വതപ്രകാരണം
7. അദ്വൈതോപനിഷത്‌
8. അദ്വൈതഭവനോപനിഷത്‌
9. അധ്യാതോപനിഷത്‌
10. അനുഭവസാരോപനിഷത്‌
11. അന്നപൂർണ്ണൊപനിഷത്‌
12. അമനസ്കോപനിഷത്‌
13. അമൃർതനാദോപനിഷത്‌
14. അരുണോപനിഷത്‌
15. അലാതശാന്തിപ്രകരണം
16. അവധൂതോപനിഷത്‌ (1)
17. അവധൂതൊപനിഷത്‌ (2)
18. അവ്യക്തോപനിഷത്‌
19. ആഗമപ്രകരണം
20. ആചമനോപനിഷത്‌
21. ആത്മപൂജോപനിഷത്‌
22. ആത്മപ്രബോധോപനിഷത്‌
23. ആത്മോപനിഷത്‌ (1)
24. ആത്മോപനിഷത്‌ (2)
25. ആഥർവണദ്വിതീയോപനിഷത്‌
26. ആയുർവേദോപനിഷത്‌
27. ആരുണികോപനിഷത്‌
28. ആർഷേയോപനിഷത്‌
29. ആശ്രമാപനിഷത്‌
30. ഇതിഹാസോപനിഷത്‌
31. ഈശാവാസ്യോപനിഷത്‌
32. ഉപനിഷത്‌ സ്തുതിഃ
33. ഊർധ്വപുണ്ഡ്രോപനിഷത്‌
34. ഏകാക്ഷരോപനിഷത്‌
35. ഐതരേയോപനിഷത്‌ (1)
36. ഐതരേയോപനിഷത്‌ (2)
37. ഐതരേയോപനിഷത്‌ (3)
38. കഠരുദ്രോപനിഷത്‌
39. കഠോപനിഷത്‌
40. കഠശ്രുത്യുപനിഷത്‌
41. കലിസന്തരണോപനിഷത്‌
42. കാത്യായനോപനിഷത്‌
43. കാമരാജകീലിതോദ്ധാരോപനിഷത്‌
44. കാലാഗ്നിരുദ്രോപനിഷത്‌
45. കാലികോപനിഷത്‌
46. കാളിമേധാദീക്ഷിതോപനിഷത്‌
47. കുണ്ഡികോപനിഷത്‌
48. കൃഷ്ണോപനിഷത്‌
49. കേനോപനിഷത്‌
50. കൈവല്യോപനിഷത്‌
51. കൗളോപനിഷത്‌
52. കൗഷീതകിബ്രാഹ്മണോപനിഷത്‌
53. ക്ഷുരികോപനിഷത്‌
54. ഗണപത്യഥർവശീർഷോപനിഷത്‌
55. ഗണേശപൂർവതാപിന്യുപനിഷത്‌
56. ഗണേശോത്തരതാപിന്യുപനിഷത്‌
57. ഗർഭോപനിഷത്‌
58. ഗാന്ധർവോപനിഷത്‌
59. ഗായത്ര്യുപനിഷത്‌
60. ഗായത്രീരഹസ്യോപനിഷത്‌
61. ഗാരുഡോപനിഷത്‌
62. ഗുഹ്യഷോഢാന്യാസോപനിഷത്‌
63. ഗുഹ്യകാള്യുപനിഷത്‌
64. ഗോപാലപൂർവതാപിന്യുപനിഷത്‌
65. ഗോപാലോത്തരരതാപിന്യുപനിഷത്‌
66. ഗോപീചന്ദനോപനിഷത്‌
67. ചതുർവേദോപനിഷത്‌
68. ചാക്ഷുക്ഷോപനിഷത്‌
69. ചിത്യുപനിഷത്‌
70. ഛാഗലേയോപനിഷത്‌
71. ജാനാലോപനിഷത്‌
72. ജാബാല്യുപനിഷത്‌
73. തരസാരോപനിഷത്‌
74. താരോപനിഷത്‌
75. തുരീയാതീതോപനിഷത്‌
76. തുരീയോപനിഷത്‌
77. തുളസ്യുപനിഷത്‌
78. തേജോബിന്ദുപനിഷത്‌
79. തൈത്തിരീയോപനിഷത്‌
80. ത്രിപാദ്വിഭൂതിമഹാനാരയണോപനിഷത്‌
81. ത്രിപുരതാപിന്യുപനിഷത്‌
82. ത്രിപുരോപനിഷത്‌
83. ത്രിപുരാമഹോപനിഷത്‌
84. ത്രിശിഖിബ്രാഹ്മണൊപനിഷത്‌
85. ത്രിസുപർണൊപനിഷത്‌
86. ദക്ഷിണാമൂർത്ത്യുപനിഷത്‌
87. ദത്താത്രേയോപനിഷത്‌
88. ദത്തോപനിഷത്‌
89. സുർവാസോപനിഷത്‌
90. ദേവ്യുപനിഷത്‌
91. ദേവ്യുപനിഷത്‌ (2)
92. ദ്വയോപനിഷത്‌
93. ധ്യാനബിന്ദൂപനിഷത്‌
94. നദബിന്ദൂപനിഷത്‌
95. നാരദപരിവ്രാജകോപനിഷത്‌
96. നാരദോപനിഷത്‌
97. നാരായണപൂർവതാപിന്യുപനിഷത്‌
98. നാരായണോത്തരാതാപിന്യുപനിഷത്‌
99. നാരായണോപനിഷത്‌
100. നിരാലംബോപനിഷത്‌
101. നിരുക്തോപനിഷത്‌
102. നിർവാണോപനിഷത്‌
103. നീലരുദ്രോപനിഷത്‌
104. നരസിംഹപൂർവതാപിന്യുപനിഷത്‌
105. നരസിംഹോത്തരാപിത്യ്പനിഷത്‌
106. നരസിംഹഷ്ടചക്രോപനിഷത്‌
107. പഞ്ചബ്രഹ്മോപനിഷത്‌
108. പരബ്രഹ്മോപനിഷത്‌
109. പരമഹംസപരിവ്രാജകോപനിഷത്‌
110. പരമഹംസോപനിഷത്‌
111. പരമാത്മികോപനിഷത്‌
112. പാരായണോപനിഷത്‌
113. പാശുപതബ്രാഹ്മണോപനിഷത്‌
114. പിണ്ഡോപനിഷത്‌
115. പീതാംബരോപനിഷത്‌
116. പുരുഷസൂക്തോപനിഷത്‌
117. പൈംഗളോപനിഷത്‌
118. പ്രണവോപനിഷത്‌ (1)
119. പ്രണവോപനിഷത്‌ (2)
120. പ്രശ്നോപനിഷത്‌
121. പ്രാണാഗ്ജിഹോത്രോപനിഷത്‌
122. വടുകോപനിഷത്‌
123. ബ്രഹ്വൃചോപനിഷത്‌
124. ബാഷ്കലമന്ത്രോപനിഷത്‌
125. ബില്വോപനിഷത്‌ (1)
126. ബില്വോപനിഷത്‌ (2)
127. ബൃഹജ്ജബാലോപനിഷത്‌
128. ബൃഹദാരണ്യകോപനിഷത്‌
129. ബ്രഹ്മബിന്ദുപനിഷത്‌
130. ബ്രഹ്മവിദ്യോപനിഷത്‌
131. ബ്രാഹ്മോപപനിഷത്‌
132. ഭഗവദ്ഗീതോപനിഷത്‌
133. ഭവസന്തരണോപനിഷത്‌
134. ഭസ്മജബാലോപനിഷത്‌
135. ഭാവനോപനിഷത്‌
136. ഭിക്ഷുകോപനിഷത്‌
137. മഠാമ്‌നയോപനിഷത്‌
138. മണ്ഡലബ്രാഹ്മണോപനിഷത്‌
139. മന്ത്രികോപനിഷത്‌
140. മല്ലാര്യുപനിഷത്‌
141. മഹാനാരായണോപനിഷത്‌
142. മഹാവാക്യോപനിഷത്‌
143. മാണ്ഡൂക്യോപനിഷത്‌
144. മുക്തികോപനിഷത്‌
145. മുണ്ഡകോപനിഷത്‌
146. മുദ്ഗലോപനിഷത്‌
147. മൃത്യുലാംഗുലോപനിഷത്‌
148. മൈത്രയാണ്യുപനിഷത്‌
149. മൈത്രേയ്യുപനിഷത്‌
150. യജ്ഞോപവീതോപനിഷത്‌
151. യാജ്ഞവൽക്യോപനിഷത്‌
152. യോഗചൂഡാമണ്യുപനിഷത്‌
153. യോഗതത്ത്വോപനിഷത്‌
154. യോഗതത്ത്വോപനിഷത്‌ (2)
155. യോഗരാജോപനിഷത്‌
156. യോഗശിഖോപനിഷത്‌
157. യോഗോപനിഷത്‌
158. രാജശ്യാമളരഹസ്യോപനിഷത്‌
159. രാധികോപനിഷത്‌
160. രാധോപനിഷത്‌
161. രാമപൂർവതാപിന്യുപനിഷത്‌
162. രാമോത്തരാപിന്യുപനിഷത്‌
163. രാമരഹസ്യാപനിഷത്‌
164. രുദ്രഹൃദയോപനിഷത്‌
165. രുദ്രാക്ഷജാബാലോപനിഷത്‌
166. രുദ്രോപനിഷത്‌
167. ലക്ഷ്മ്യുപനിഷത്‌
168. ലാംഗൂലോപനിഷത്‌
169. ലിംഗോപനിഷത്‌
170. വജ്രപഞ്ജരോപനിഷത്‌
171. വജ്രസൂചികോപനിഷത്‌
172. വനദുർഗോപനിഷത്‌
173. വരാഹോപനിഷത്‌
174. വാസുദേവോപനിഷത്‌
175. വിശ്രാമോപനിഷത്‌
176. വിഷ്ണുഹൃദയോപനിഷത്‌
177. വൈതഥ്യപ്രകരണം
178. ശരഭോപനിഷത്‌
179. ശാട്യായനീയോപനിഷത്‌
180. ശാണ്ഡില്യോപനിഷത്‌
181. ശാരീരികോപനിഷത്‌
182. ശിവസങ്കൽപോപനിഷത്‌
183. ശിവസങ്കൽപോപനിഷത്‌ (2)
184. ശിവോപനിഷത്‌
185. ശുകരഹസ്യോപനിഷത്‌
186. ശൗനകോപപനിഷത്‌
187. ശ്യാമോപനിഷദ്‌
188. ശ്രീചക്രോപനിഷത്‌
189. ശ്രീവിദ്യതാരകോപനിഷത്‌
190. ശ്രീസൂക്തം
191. ശ്വേതശ്വതരോപനിഷത്‌
192. ഷോഢോപനിഷത്‌
193. സങ്കർഷണോപനിഷത്‌
194. സദാനന്ദോപനിഷത്‌
195. സന്ധ്യോപനിഷത്‌
196. സംന്യാസോപനിഷത്‌
197. സംന്യാസോപനിഷത്‌ (2)
198. സരസ്വതീരഹസ്യോപനിഷത്‌
199. സർവസാരോപനിഷത്‌
200. സഹവൈ ഉപനിഷത്‌
201. സംഹിതോപനിഷത്‌
202. സാമരഹസ്യോപനിഷത്‌
203. സാവിത്ര്യുപനിഷത്‌
204. സിദ്ധാന്തവിട്‌ഠലോപനിഷത്‌
205. സിദ്ധാന്തശിഖോപനിഷത്‌
206. സീതോപനിഷത്‌
207. സുദർശനോപനിഷത്‌
208. സുബാലോപനിഷത്‌
209. സുമുഖ്യുപനിഷത്‌
210. സുര്യതാപിന്യുപനിഷത്‌
211. സൂര്യോപനിഷത്‌
212. സൗഭാഗ്യലക്ഷ്മ്യുപനിഷത്‌
213. സ്കണ്ടോപനിഷത്‌
214. സ്വസംവേദോപനിഷത്‌
215. ഹയഗ്രീവോപനിഷത്‌
216. ഹംസഷോഢോപനിഷത്‌
217. ഹംസോപനിഷത്‌
218. ഹേരംബോപനിഷത്‌
219. ഛിദംബരാപനിഷത്‌
220. തത്ത്വോപനിഷത്‌
221. താരോപനിഷത്‌
222. ദേവ്യുപനിഷത്‌ (2)
223. നാരയണീയമഹോപനിഷത്‌
224. നിർലോപോപനിഷത്‌
225. പ്രസാദജാബാലോപനിഷത്‌
226. പ്രവർഗ്യാഗ്നികാശ്വമേധോപനിഷത്‌
227. ബ്ഗക്സ്തിയോഗോപനിഷത്‌
228. രുദ്രോപനിഷത്‌ (2)
229. വിഷ്ണുപനിഷത്‌
230. വെങ്കടേശ്വരപൂർവോത്തരതാപിന്യുപനിഷത്‌
231. വേദാന്തസാരോപനിഷത്‌
232. ശിവോപനിഷത്‌ (2)
233. ശ്രുതിരഹസ്യോപനിഷത്‌


എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി (ഋഗ്വേദം, സാമവേദം, ശുക്ല യജുർവേദം, കൃഷ്ണ യജുർവേദം, അഥർവവേദം) ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.108 ഉപനിഷത്തുകൾ താഴെ പ്രതിപാദിച്ചിരിക്കുന്നു. മുഖ്യഉപനിഷത്തുകളെ എടുത്ത് കാട്ടിയിരിക്കുന്നു.








വേദ - ഉപനിഷദ് ബന്ധം
വേദം 4 മുഖ്യ 10 സാമാന്യ 21 സന്ന്യാസ 23 ശാക്തേയ 9 വൈഷ്ണവ 13 ശൈവ 14 യോഗ 17
ഋഗ്വേദം ഐതരേയം കൗസിതാകി, ആത്മബോധ, മുഗ്ദള നിർവാണ ത്രിപുര, സൗഭാഗ്യ, Bahvṛca - അഷ്ടമാളിക (മാളിക) നാദബിന്ദു
സാമവേദം ഛാന്ദോഗ്യോപനിഷത്ത്, കേന വജ്രസൂചി, മഹദ്, സാവിത്രി ആരുണേയ,മൈത്രായനി, മൈത്രേയി, സന്ന്യാസ്, കുണ്ഡീക - വാസുദേവ, അവ്യക്ത രുദ്രാക്ഷ, ജാബല യോഗചൂഢാമണി, ദർശന
കൃഷ്ണ യജുർവേദ തൈത്തരീയ, ശ്വേതസ്വതാര, കഠോ സർവ്വസാര, ശുകരഹസ്യ, സ്കന്ദ (Tripāḍvibhūṭi), ശാരീരക, ഏകസാര, അക്സി, പ്രാണാഗ്നിഹോത്ര ബ്രഹ്മ, ശ്വേതസ്വതാര, ഗർഭ, തേജോബിന്ദു, അവദൂത, കഥരുദ്ര, വരാഹ സരസ്വതീരഹസ്യ നാരായണ (Mahānārāyaṇa), കലി സന്താരണ (Kali) കൈവല്യ, കാലാഗ്നിരുദ്ര, ദക്ഷിണാമൂർത്തി, രുദ്രഹൃദയ, പഞ്ചബ്രഹ്മ അമൃതബിന്ദു, അമൃതാനന്ത, സൂരീക, ധ്യാനബിന്ദു, ബ്രഹ്മബിന്ദു, യോഗതത്വ, യോഗശിഖ, യോഗകുണ്ഡലിനി
ശുക്ല യജുർവേദ ബൃഹദാരണ്യക, സുബാല, മന്ത്രികാ, , പൈഗള, ആദ്ധ്യത്മ, മുക്തികാ ജാബല, പരമഹംസ, അദ്വയതാരക, ഭിക്ഷു, തുരിയാതിക, യാജ്ഞവല്ക്യ, സത്യായനി - താരസാര - ഹംസ, ത്രിഷികി, മണ്ഡലബ്രാഹ്മണ
അഥർവവേദ മുണ്ഡക, മാണ്ഡൂക്യ, പ്രശ്ന സൂര്യ, ആത്മ പരിവ്രത് (Nāradaparivrājaka), പരമഹംസപരിവ്രാജക, പരബ്രഹ്മ സീതാ, അന്നപൂർണ്ണ, ദേവീ, ത്രിപുരാതപാണീ, ഭാവനാ നൃസിംഹതാപാണി, മഹാനാരായണ (Tripādvibhuti),രാമരഹസ്യ, രാമതാപാണി, ഗോപാലതാപാണീ, കൃഷ്ണ, ഹയഗ്രീവ, ദത്തത്രയ, ഗാരൂഢ സിരാ, അഥർവശിഖ, Bṛhajjābāla, ശരഭ, ഭസ്മ, ഗണപതി ശാന്തില്യ, പാശുപത, മഹാവാക്യ

Comments