ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പിറവിയെടുത്ത ഒരു മതമാണ് ഹിന്ദുമതം. ലോകത്താകെയുള്ള 905 ദശലക്ഷം ഹിന്ദുമതവിശ്വാസികളില്‍ 98 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, പ്രധാനമായും ഇന്ത്യയില്‍ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് ഇത്. വേദങ്ങളില്‍ അധിസ്ഥിതമാണ് ഹിന്ദുധര്‍മ്മം; എന്നാല്‍ ഹിന്ദു മതം ശ്രുതി, സ്മൃതി, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയില്‍ അടിസ്ഥാനപെട്ടാണിരിക്കുന്നത്. വേദങ്ങള്‍ ലോകത്തിന്റെ സംരക്ഷണത്തിനായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തില്‍ അവ പൗരോഹിത്യത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ ആയിത്തീരുകയായിരുന്നു.ദൈവിക സങ്കല്പങ്ങളും, വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പ്രാദേശികമായും കാലത്തിനനുസരിച്ചും വ്യത്യാസപ്പെട്ടു കാണാറുണ്ട്. ഹിന്ദു എന്നത് യഥാര്‍ത്ഥത്തില്‍ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയര്‍ ഭാരതീയര്‍ക്ക് നല്‍കിയ പേരു മാത്രമാണത് ഒരു മനുഷ്യായുസ്സു മുഴുവനും ചിലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്- പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു "ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം തം ദേവനിര്മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ" -ഹിമാലയം മുതല് ഇന്ത്യന് മഹാ സമുദ്രം വരെയുള്ള ദേവനിര്മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു. അവിടെ ജീവിക്കുന്നവര്‍ ഹിന്ദുക്കള്‍ എന്നും അറിയപ്പെടുന്നു. "ആസിന്ധോ സിന്ധു പര്യന്തം യസ്യാഃ ഭാരത ഭൂമികാ: മാതൃഭൂ പിതൃ ഭൂ ചൈവ സഹ വൈ ഹിന്ദുരിതിസ്മ്രിതാ:" സപ്ത സിന്ധു മുതല് സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്ക്കെല്ലാമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. (പദ്മ പുരാണത്തില് നിന്നും വിഷ്ണു പുരാണത്തില് നിന്നും കടം കൊണ്ടത്)
Search This Blog
ജാതകം,ഗ്രഹനില,പൊരുത്തം,മുഹൂര്‍ത്തം,രത്നനിര്‍ണ്ണയം,നാമകരണം,പഞ്ചപക്ഷി ശാസ്ത്രം,വര്‍ഷ ഫലം,സംഖ്യാജ്യോതിഷം എന്നിവ ശാസ്ത്രീയമായി തയാറാക്കി നല്കുന്നു jyothishasahayam@gmail.com
- Get link
- X
- Other Apps
Comments
Post a Comment