കുട്ടികള്‍ക്കു വളര്‍ന്നു വലുതാവാന്‍, അതിനനുയോജ്യമായ അന്തീക്ഷം സൃഷ്ടിക്കണം
Facebook Twitter Mail ചോദ്യം:- കൗമാരപ്രായക്കാരായ കുട്ടികള്‍ പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന ഒരു കാലമാണിത്. വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായുള്ള സമ്മര്‍ദ്ദങ്ങള്‍ അവരെ വലക്കുന്നു. പരീക്ഷയില്‍ നല്ല ഗ്രേഡുവാങ്ങി ജയിക്കണം. അതേസമയം സമ്മര്‍ദ്ദങ്ങളൊഴിവാക്കി സന്തോഷകരമായി മുന്നോട്ടുപോകാനും സാധിക്കണം. ഇതു രണ്ടും കൂടി എങ്ങനെയാണ് സമനിലയില്‍ കൊണ്ടുപോകാനാവുക? സദ്ഗുരു:- ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെകുറിച്ചൊന്നാലോചിക്കൂ. അക്ഷരമാല വശമാക്കാന്‍ തന്നെ ഏതാനും വര്‍ഷങ്ങളുടെ പ്രയത്‌നം വേണം. നന്നായി എഴുതാനും വായിക്കാനും സാധിക്കണമെങ്കില്‍ പിന്നേയും വേണം ചില വര്‍ഷങ്ങള്‍. ഗണിത തത്വങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കാനും കൊല്ലങ്ങളുടെ പരിശീലനം ആവശ്യമാണ്. അതേസമയം, സ്വന്തം മനസ്സിനെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന പാഠം കുട്ടികളെ നമ്മള്‍ പഠിപ്പിക്കാത്തതെന്തു കൊണ്ടാണ്? കാരണം, ആ പാഠം സാമൂഹ്യമായ ഉന്നതിക്ക് ആവശ്യമുള്ളതല്ല എന്നൊരു ധാരണ നമ്മളില്‍ വേരുറച്ചിരിക്കുന്നു. വളരെ സങ്കടത്തോടെയാണ് ഞാനിതു പറയുന്നത്., യു. എസ്സില്‍ കൊല്ലന്തോറും മൂവ്വായിരത്തോളം കൗമാരപ്രായക്കാര്‍ ആത്മഹത്യാശ്രമം ന...